തൃശ്ശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയായ സ്വാതന്ത്ര്യ സമര സേനാനിയാണ് പാപ്പുച്ചേട്ടന്‍.ചോര്‍ന്നൊലിച്ച് വൃത്തിഹീനമായ വീട്ടിൽ താമസിക്കുന്ന 94കാരനായ പാപ്പുച്ചേട്ടന്റെ വീടിന്റെ ഭിത്തിയിൽ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പമുള്ളതടക്കമുള്ള ചിത്രങ്ങൾ ഉണ്ട്. സ്വന്തക്കാർ കൂടെ ഇല്ലാത്ത പാപ്പുച്ചേട്ടന്‍ ഒരു വീടിനായി മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥര്‍ക്കും പലതവണ നിവേദനം നൽകിയിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ട് മമ്മൂട്ടി പാപ്പുച്ചേട്ടനെ വിളിച്ചു. ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ മമ്മൂട്ടി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. .സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയും പാപ്പുച്ചേട്ടനുമായുള്ള ഫോൺ സംഭാഷണം വൈറൽ ആണ്.ദി കിംഗ് എന്ന സിനിമയിലെ ജനപ്രിയനായ കളക്ടർ ജോസഫ് അലക്സ്, കുതിരവട്ടം പപ്പു അവതരിപ്പിച്ച സ്വാതത്ര്യ സമര സേനാനിയോട് നടത്തുന്ന സംഭാഷണങ്ങളോട് താരതമ്യപ്പെടുത്തിയാണ് പലരും കമന്റുകൾ ഇടുന്നത്.
