Connect with us

Hi, what are you looking for?

Latest News

അട്ടപ്പാടി മധു കേസ് : നിയമസഹായം വാഗ്ദാനം ചെയ്തു മമ്മൂട്ടി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സാഹായ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. വിഷയത്തില്‍ നിയമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചു.

 

മധുവിന്റെ കേസില്‍ പ്രഗത്ഭരായ സര്‍ക്കാര്‍ വക്കീലിനെ തന്നെ കേസില്‍ നിയമിക്കുമന്ന് മന്ത്രി മമ്മൂട്ടിക്ക് ഉറപ്പുകൊടുക്കുകയായിരുന്നു. അതോടൊപ്പം നിയമസഹായം ഭാവിയില്‍ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാന്‍ ഉള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാന്‍ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയി മമ്മൂട്ടിയുടെ പിആര്‍ഓ റോബേര്‍ട്ട് കുരിയാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. ‘മമ്മൂക്ക ഞങ്ങളെ വിളിച്ചിരുന്നു. ഞാന്‍ മധുവിന്റെ കേസിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാമെന്നാണ് അറിയിച്ചത്. അതേ കുറിച്ച് മമ്മൂക്ക നിയമ മന്ത്രിയോടും സംസാരിച്ചിരുന്നു. നിയമ മന്ത്രി ഞങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം എടുക്കാനാണ് ആവശ്യപ്പെട്ടത്. അതേ കുറിച്ച് സംസാരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ വീട്ടിലെത്തുമെന്നാണ് ഞങ്ങളെ അറിയിച്ചിരിക്കുന്നത്.’, എന്നാണ് സരസു പറഞ്ഞത്.

 

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles