Connect with us

Hi, what are you looking for?

Latest News

Mammootty – ‘The MASTER’ : വോഗ് മാഗസിൻ ലിസ്റ്റിൽ മലയാളത്തിൽ നിന്നും ഒരേ ഒരു മമ്മൂട്ടി!

പ്രശസ്ത ഫാഷൻ ലൈഫ് സ്റ്റൈൽ മാഗസിൻ ആയ ‘വോഗ്’ മാഗസിൻ സൗത് ഇന്ത്യൻ സിനിമയിലെ  ബിഗസ്റ്റ്  ഐക്കൺസിനെ  തെരഞ്ഞെടുത്തതിൽ നടന്മാരിൽ മലയാളത്തിൽ നിന്നും മെഗാസ്റ്റാർ മമ്മൂട്ടി മാത്രം. The Master  എന്ന വിശേഷണമാണ് വോഗ് മാഗസിൻ മമ്മൂട്ടിയ്ക്ക് ചാർത്തി നൽകുന്നത്.

തമിഴിൽ നിന്നും ഈ ലിസ്റ്റിൽ രണ്ടു പേർ ഇടം പിടിച്ചു. ഉലകനായകൻ കമലഹാസനും സ്റ്റൈൽ മന്നൻ രജനീകാന്തും. കമലഹാസനെ The Legend എന്ന് വിശേഷിപ്പിക്കുന്ന വോഗ് രജനീകാന്തിനു  Original എന്ന പട്ടം നൽകുന്നു. തെലുങ്കിൽ നിന്നും ചിരഞ്ജീവിയും നാഗാർജുനയുമാണ് ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ശോഭനയും വാണി വിശ്വനാഥുമാണ്‌ നടിമാരിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 

ഒരു മാസം മുൻപ് കേന്ദ്ര സർക്കാർ കീഴിലുള്ള നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (NFAI) മമ്മൂട്ടിയെ ‘Face of the Week’ ആയി തെരഞ്ഞെടുത്തിരുന്നു.

2019 മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അംഗീകാരങ്ങളുടെയും വിജയങ്ങളുടെയും വർഷമാണ്.  മൂന്നു ഭാഷകളിലായി പുറത്തുവന്ന ആറു ചിത്രങ്ങളും ബോക്സ്ഓഫീസിൽ നേട്ടമായപ്പോൾ തമിഴിൽ പേരൻപും തെലുങ്കിൽ യാത്രയും മലയാളത്തിൽ ഉണ്ടയും നടനെന്ന നിലയ്ക്ക് മമ്മൂട്ടിയ്ക്ക് ഏറെ നേട്ടങ്ങളും പ്രശംസയും നേടിക്കൊടുത്തു. പേരൻപിലെ അഭിനയത്തിന് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടുവെങ്കിലും നിരവധി അന്താരാഷ്ട്ര മേളകളിൽ പേരന്പും മമ്മൂട്ടിയുടെ അമുദവനും ഏറെ പ്രശംസിക്കപ്പെട്ടു. പേരൻപിലൂടെ ഈ വർഷത്തെ NEWS 18 തമിഴ് മകുടം പുരസ്കാരവും മമ്മൂട്ടി നേടി.

മമ്മൂട്ടിയുടേതായി ഇനി ഉടനെ തിയേറ്ററിൽ എത്താനുള്ള ചിത്രം ചരിത്ര സിനിമയായ മാമാങ്കമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

In Dileesh Pothan’s Maheshinte Prathikaaram (2016), Soubin Shahir’s Crispin inadvertently elaborates on the versatility of “Mammookka,” the actor-for-hire nature of the megastar that Crispin bills as disadvantageous over the state’s other darling, Mohanlal. He says, “Mammootty plays every role—tree climber, tea shop owner, a fool. But Lal plays only ‘top class’ (upper-caste) roles— Varma, Nair, Menon.” Ranging from art-house to mainstream, Mammootty ruled the better part of 1980s-90s Malayalam cinema with gems like New Delhi (1987), Oru Vadakkan Veeragatha (1989) and the Sethurama Iyer CBI franchise. This year’s Unda turned out to be a glorious comeback vehicle, where audiences rediscovered his signature near-invisible performance cred with the role of a police officer spurred into action in Naxal-heavy Chhattisgarh.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A