വൈക്കം മുഹമ്മദ് ബഷീർ ബിനാലെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്ക്.
ബിനാലെ ചെയർമാൻ ഡോ. എം ജി എസ് നാരായണനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
2021 ജനുവരി 21-നു ബഷീർ ബിനാലെയുടെ സമാപന ചടങ്ങിൽ മമ്മൂട്ടിയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.
കാലിക്കറ്റ് സർവകലാശാലാ വൈക്കം മുഹമ്മദ് ബഷീർ ചെയറും ബഷീർ ബിനാലെ ഫൗണ്ടേഷനും സംയുക്തമായി ബഷീറിന്റെ 112ആം ജന്മദിനത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചു.
കാലിക്കറ്റ് സർവകലാശാല ബഷീർ ചെയർ തലവൻ ഡോ പി കെ പോക്കർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ എം ജി എസ് നാരായണൻ, ബിനാലെ ഡയരക്ടർ പി കെ നൗഷാദ്, അനീഷ് ബഷീർ എന്നിവർ സംസാരിച്ചു.