കോവിഡ് കാലം വെറുതെ ചെലവഴിക്കുകയല്ല നമ്മുടെ മെഗാസ്റ്റാർ. ഈ വിശ്രമ കാലത്തും ശരീരം എങ്ങിനെ സൂക്ഷിക്കണം എന്നു മാത്രമല്ല, കൂടുതൽ ശ്രദ്ധയോടെ എങ്ങിനെ ശരീരം മെയിന്റയിൻ ചെയ്യാം എന്നുകൂടിയുള്ള സന്ദേശമാണ് മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ തെളിയിക്കുന്നത്.
പ്രായത്തെ വെല്ലുന്ന കിടു ലുക്കിലാണ് മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘വർക്ക് അറ്റ് ഹോം ‘ എന്ന അടിക്കുറിപ്പോടെ താരം intagram ഇൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകമാണ് വൈറലായി മാറിയത്.
ആരാധകർ മാത്രല്ല, താരങ്ങളും ഈ ചിത്രങ്ങൾ ഷെയർ ചെയ്യാൻ മത്സരിക്കുകയാണ്.
പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുന്ന അത്ഭുതം എന്നൊക്കെയാണ് ആരാധകരുടെയും താരങ്ങളുടെയും എല്ലാം കമന്റുകൾ !
“Selfie of an youngster badly wanting to enter films post covid …directors please take note..another 30 years to rule the roost..love mamukka..” ഫോട്ടോസ് ഷെയർ ചെയ്തു നടൻ അനൂപ് മേനോൻ കുറിച്ച വരികളാണിത്.
https://www.facebook.com/257454871065265/posts/2234606766683389/
