Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടിയുടെ ആദ്യ ഖത്തർ ഷോയിലെ പ്രസംഗം 33 വർഷങ്ങൾക്ക് ശേഷം വൈറൽ!

1987ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഖത്തറിൽ അരങ്ങേറിയ മലയാളം സൂപ്പർ സ്റ്റാർ നൈറ്റ് സ്റ്റേജ് ഷോക്ക് അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.മമ്മൂട്ടിയുടെ ആദ്യ ഖത്തർ സന്ദർശനം കൂടിയാണ് ഇത്.സ്റ്റേജ് ഷോക്ക് ആരംഭം കുറിച്ചു കൊണ്ട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോ അടുത്തിടെ ‘AVM Unni Archives’ എന്ന ചാനൽ റിലീസ് ചെയ്തിരുന്നു.കൊച്ചിൻ ഹനീഫ, കൽപ്പന , കാർത്തിക, കൊച്ചിൻ ഇബ്രാഹീം, കലാ രഞ്ജിനി, ഇന്നസെന്റ്, ശ്രീനിവാസൻ, അശോകൻ, തുടങ്ങി പ്രശസ്തർ അണിനിരന്ന ഈ ഷോയിൽ മമ്മൂട്ടിയുടെ ആമുഖ പ്രസംഗം ഏറെ കയ്യടി നേടിയിരുന്നു.33 വർഷങ്ങൾക്ക് ശേഷം പുതു തലമുറയും ആ വാക്കുകൾ കരഘോഷത്തോടെ സ്വീകരിക്കുകയാണ്.

Link – www.youtube.com/watch?v=ovp_n7GUWx0

“ഒരു സ്റ്റേജിൽ സംസാരിക്കുന്നതിലെ വാക്ചാതുരിയും അനായാസതയും അന്നും ഇന്നും ഈ മനുഷ്യന് ഒരുപോലെ തന്നെ” എന്നാണ് ഒരു ആസ്വാദകൻ അഭിപ്രായപ്പെടുന്നത്.ഖത്തറിലെ കലാ സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായ മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എ.വി.എം ഉണ്ണിയാണ്​ തന്റെ ചാനലിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A