മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര-സാമൂഹ്യ – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോയിൽ ആർടിസ്റ്റ് നമ്പൂതിരിയും ഫാസിലും പ്രിയദർശനും തുടങ്ങി പുതു തലമുറ വരെ ആശംസകളുമായി ഒരു വേദിയിൽ അണിനിരന്നു.
രാഷ്ട്രീയ രംഗത്തെ പ്രമുഖരും മലയാളത്തിന്റെ ഒരേ ഒരു മമ്മൂട്ടിക്ക് ഹൃദ്യമായ ആശംസകളുമായി എത്തിയിരുന്നു. പതിറ്റാണ്ടുകളായി മലയാള സിനിമയെ പ്രകാശപൂരിതമാക്കുന്ന മഹാ നടൻ എന്നാണ് സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ചും എം.ബി രാജേഷ് സംസാരിക്കുന്നുണ്ട്.