സെപ്തംബർ ഏഴിനു ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാൻ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ചെത്തുന്നു.
മമ്മൂക്കയുടെ പിറന്നാളിനോടനുബന്ധിച്ച് മമ്മൂട്ടി ടൈംസ്, പ്രോക്സിമ എന്റർടൈൻമെന്റും ചേർന്നൊരുക്കുന്ന ‘Mega Wishes To Megastar എന്ന പ്രോഗ്രാമിലാണ് നൂറോളം വ്യക്തിത്വങ്ങൾ മമ്മൂക്കയ്ക്ക് ജന്മദിനാശംസകളുമായി എത്തുന്നത്.
ആശംസകൾക്കൊപ്പം മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും വിലയിരുത്തുന്ന അപൂർവമായൊരു ’പിറന്നാൾ സദ്യ‘യായിരിക്കും ഇത്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഒരു നടന്റെ പിറന്നാളിനു ആശംസയുമായി ഇത്രയേറെ പ്രമുഖർ ഒന്നിച്ചെത്തുന്നത്. പിറന്നാൾ സന്ദേശങ്ങൾക്കൊപ്പം മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലൂടെയുള്ള യാത്രാ ഡോക്യുമെന്ററിയും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
മമ്മൂക്കയുടെ ജന്മദിനമായ സെപ്തംബർ ഏഴിനു മമ്മൂട്ടി ടൈംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. സഫീർ കവലയൂർ ആണ് പ്രോഗ്രാം ഡയരക്ടർ.