Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി ആരോഗ്യസംരക്ഷണത്തിന്റെ മികച്ച മാതൃക;  പ്രശംസിച്ച് മന്ത്രി ഇ.പി ജയരാജന്‍

കഴിഞ്ഞ ദിവസം നടന്‍  മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലായിരുന്നു.  ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് മന്ത്രി ഇ.പി. ജയരാജന്‍ എത്തിയിരിക്കുകയാണ്.

സൂക്ഷ്മത പാലിക്കുന്നതിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗ പ്രതിരോധത്തിനുള്ള നല്ല മാര്‍ഗമെന്നും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മികച്ച മാതൃകയാണെന്നും ജയരാജന്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്:

കോവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നു.

കഠിനപ്രയത്നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണ്. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles