Connect with us

Hi, what are you looking for?

Latest News

കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിക്കുന്ന പ്രതിഭ – മമ്മൂട്ടിയെക്കുറിച്ച് എം.ടി പറഞ്ഞ വാക്കുകൾ

അക്ഷരലോകത്തിന്റെ കുലപതി എന്ന വിശേഷണത്തിന് എല്ലാ അർത്ഥത്തിലും അർഹനായ, മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ തന്റെ ഗുരുതുല്യനായ വ്യക്തി എന്നാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വിശേഷിപ്പിച്ചിട്ടുള്ളത്. എം.ടിയുടെ തൂലികയിൽ പിറന്ന നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടനാണ് മമ്മൂട്ടി. ഇരുവരും ഒരുമിച്ച സിനിമകളും മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇടം പിടിച്ചവയാണ്. പല പ്രസംഗങ്ങളിലും ലേഖനങ്ങളിലും മമ്മൂട്ടിയുടെ അഭിനയ മികവിനെക്കുറിച്ച് എം.ടി ആധികാരമായി സംസാരിച്ചിട്ടുണ്ട്.കുന്നത്ത് വച്ച വിളക്ക് എന്നാണ് ഒരിക്കൽ അദ്ദേഹം മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.

കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിക്കുന്ന മഹാ പ്രതിഭ എന്നാണ് എം.ടി വാസുദേവൻ ഒരിക്കൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. മമ്മൂട്ടി ടൈംസ് പ്രസിദ്ധീകരിച്ച ‘നിത്യ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ എം.ടി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ – ” നമ്മുടെ കാലത്തിന്റെയും സമൂഹത്തിന്റെയും ഒക്കെക്കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സാംസ്ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഒരാളാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന നടനെക്കുറിച്ച് കൂടുതൽ അറിയാൻ ഭാവിയിൽ റെഫറൻസുകളായി പുസ്തകങ്ങൾ ആവശ്യമായി വരും.മമ്മൂട്ടി എന്ന അതുല്യനായ, അത്ഭുത പ്രതിഭയുള്ള നടന്റെ അഭിനയചാതുരിയെപ്പറ്റി വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ്. അഭിനയത്തിന്റെ പല തലങ്ങൾ എങ്ങനെ ആവിഷ്ക്കരിച്ചു, ലോക നിലവാരമുള്ള ഒരുപാട് നടന്മാരുടെ ഭൂതകാലത്തെ അനുഭവങ്ങൾ ഒക്കെ വച്ചുകൊണ്ട് അവയോടൊക്കെ താതാത്മ്യപ്പെടുത്തിയിട്ട് നമ്മുടെ ഈ കൂട്ടത്തിൽ നമ്മുടെ ഭാഗമായി സഞ്ചരിക്കുന്ന ഈ നടൻ ഒരു അത്ഭുത പ്രതിഭാശാലിയാണ് എന്ന് സ്ഥാപിക്കുന്ന ഗ്രന്ഥങ്ങൾ ഇനിയും ഉണ്ടാകണം.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A