സർവകലാശാല എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടനാണ് നന്ദു . എന്നാൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒരു വേഷത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നുവെന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മമ്മൂട്ടി തന്നെ കരഞ്ഞ് ഞെട്ടിപ്പിച്ചതിനെ കുറിച്ചും താരം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മമ്മൂട്ടി തന്നെ ഗ്ലിസറിനിടാതെ കരഞ്ഞ് ഞെട്ടിച്ചതിനെ കുറിച്ചായിരുന്നു നന്ദു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
വിഷ്ണുവെന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. സിനിമയിൽ കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞപ്പോൾ തനിക്ക് കരയാൻ പറ്റുന്നില്ല.
മമ്മൂക്കയോട് “ഈശ്വരൻ നിങ്ങളെ വെറുതെ വിടും” എന്ന് കരഞ്ഞു പറയുന്ന സീൻ ആയിരുന്നു അത്. മമ്മൂക്ക എഴുന്നേറ്റ് വന്നു പറഞ്ഞു, ഞാൻ ക്യാമറയുടെ സൈഡിൽ നിന്ന് കാണിച്ച് തരാം. നീ അതുപോലെ അങ്ങ് ചെയ്യുവെന്ന്. എന്നിട്ട് അദ്ദേഹം ക്യാമറയുടെ സൈഡിൽ പോയി നിന്ന് തന്റെ ഡയലോഗ് പറഞ്ഞ് ഗ്ലിസറിനിടാതെ കരഞ്ഞ് കാണിച്ചു. ആദ്യമായിട്ടാണ് ഞാൻ ഒരാൾ ഗ്ലിസറിൻ ഇടാതെ വെറുതെ കരയുന്നതു കാണുന്നത്, അതും മറ്റൊരാളെ പഠിപ്പിക്കാനായി. അത് എനിക്കൊരു പാഠമായിരുന്നു എനിക്ക്❜.- നന്ദു പറഞ്ഞു