By Praveen Lakkoor
കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്‌സേന.കസബയിലൂടെ അരങ്ങേറ്റം കുറിച്ച നേഹ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോളുണ്ടായ അനുഭവങ്ങളും ഒരു മാധ്യമവുമായി അടുത്തിടെ പങ്ക് വെക്കുകയുണ്ടായി.മമ്മൂട്ടിയുടെ സിനിമകളുടേയും പേഴ്‌സണലാറ്റിയുടേയും ആരാധികയായ താൻ കേരളത്തില്‍ കാല് കുത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കരിഷ്മയില്‍ വീണുപോയി എന്നാണു നേഹ പറയുന്നത്.അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
കസബയ്ക്ക് മുൻപ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്ത് മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഈ അവസരം ലഭിച്ചപ്പോൾ താന്‍ സന്തോഷം കൊണ്ട് അലറി വിളിക്കുകയായിരുന്നുവെന്നാണ് നേഹ പറഞ്ഞത്. ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂക്ക നടുക്ക് ഇരിക്കുന്നു. അദ്ദേഹത്തിന് ചുറ്റിനും താൻ ഉൾപ്പെടെ 19 മോഡലുകള്‍. പെട്ടെന്ന് എന്തേ മമ്മൂട്ടിയുടെ അടുത്ത് നില്‍ക്കുന്നില്ലെന്ന് ഒരാള്‍ തന്നോട് ചോദിച്ചു. നെഞ്ചിടിപ്പോടെയാണ് മമ്മൂക്കയുടെ അടുത്തേക്ക് ചെന്നത് . ഉടനെ തന്നോട് മമ്മൂക്കയുടെ കൈയ്യില്‍ പിടിക്കാന്‍ പറഞ്ഞു.വിറച്ചു കൊണ്ട് മമ്മൂക്കയോട് “സര്‍ മേ ഐ? എന്നു ചോദിച്ചതും ഓര്‍ക്കുന്നുണ്ട്.
കസബയിലെ വേഷത്തെക്കുറിച്ചു സംസാരിക്കാന്‍ മമ്മൂട്ടിയുടെ മാനേജര്‍ വിളിച്ചപ്പോള്‍ ആരോ തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.സെറ്റില്‍ എത്തിയത് മുതല്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ മമ്മൂക്ക തന്നെ വളരെ ഏറെ കംഫര്‍ട്ടബിള്‍ ആക്കിയെന്നും നേഹ പറഞ്ഞു . മമ്മൂക്ക വളരെ ഗൗരവക്കാരനായ ആയ ആളാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ കണിശക്കാരനായ അദ്ദേഹം വളരെ സൗമ്യനായ വ്യക്തിയാണെന്നും എല്ലാവരോടും സ്നേഹവും ബഹുമാനവുമാണെന്നും നേഹ സക്‌സേന പറഞ്ഞു
