മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോയിയേഷൻ ഒമാൻ യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . ബോഷറിലെ ബ്ലഡ് ബാങ്കിൽ ആണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ രക്ത ബാങ്കുകളിൽ രക്തത്തിനു ക്ഷാമം അനുഭവപ്പെടുന്നു എന്ന പത്രവാർത്തകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനത്തിന് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത് എന്ന് ഭാരവാഹികളായ ഹാഷിം എന്നിവർ പറഞ്ഞു .
മുൻ വർഷങ്ങളിൽ പ്രിയ താരത്തിന്റെ ജന്മദിനത്തിന് മുൻ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണം, പുതു വസ്ത്ര വിതരണം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങൾ ആണ് ചെയ്തിരുന്നത് .എന്നാൽ കോവിഡ് രോഗ പശ്ചാത്തലത്തിൽ സാമൂഹിക നിയന്ത്രണം ഉളളതിനാൽ അത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചില്ല. പ്രിയ താരത്തിന്റെ ജന്മദിനം എന്നതിനൊപ്പം തന്നെ കോവിഡ് പ്രതിസന്ധി കാലത്തു പ്രവാസികൾക്ക് ഒപ്പം ഉറച്ചു നിന്ന ഒമാൻ ജനതയോടും, ഭരണാധികാരികളോടും എല്ലാ പ്രവാസികൾക്കും കടപ്പാട് ഉണ്ടെന്നും അതിനാൽ ഇനിയും ഇത്തരം സദ് പ്രവർത്തികൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു .
രക്ഷധികാരി ഹാഷിം ഹസ്സൻ, പ്രസിഡന്റ് ഗഫൂർ, സെക്രട്ടറി ഹസീബ്, വൈസ് പ്രസിഡന്റ് അഫ്കാർ, treasurer ഹാരിസ് മുഹമ്മദ് എക്സിക്യൂട്ടീവ് മെമ്പർ മാരായ സുബിൻ, വിശ്വാസ്, ആഷിക്, ഷഫീക്,എബി ജോർജ്, മുഹമ്മദ്, ദീക്ഷിത് എന്നിവർ രക്തം ദാനം ചെയ്തു.
രക്ത ദാനത്തോടൊപ്പം കേരളത്തിൽ ഉള്ള ഒരു സ്പെഷ്യൽ സ്കൂളിന്റെ പെയിന്റിംഗ് നടത്താനും അവരുടെ ഭക്ഷണ ചിലവുകൾക്കും ആയി ചെറിയ ഒരു തുക കൈ മാറുകയും ചെയ്തു
