Connect with us

Hi, what are you looking for?

Latest News

മലയാള സിനിമയ്ക്ക് ഇനി ഓണച്ചിത്രങ്ങൾ!

കോവിഡ് -19 മൂലം നിശ്ചലമായതാണ് സിനിമാ ലോകം. ലോക് ഡൌൺ മൂലം തിയേറ്ററുകൾ അടച്ചതോടെ അതിന് തുടക്കമായി. പിന്നീട് പുതിയ സിനിമകളുടെ ചിത്രീകരണവും നിലച്ചു. താരങ്ങളും സാങ്കേതിക പ്രവർത്തകരും തൊഴിലാളികളും എല്ലാം വീട്ടകങ്ങളിൽ ഒതുങ്ങികൂടി.
ലോക് ഡൌൺ നീണ്ടതോടെ പുതിയ റിലീസുകളെയും ബാധിച്ചു. ലോകമെങ്ങും സിനിമയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. മലയാള സിനിമയും ഇതിൽ നിന്ന് വിഭിന്നമല്ല.
മലയാള സിനിമയുടെ ഏറ്റവും നല്ല ഒരു സീസൺ ആണ് കഴിഞ്ഞുപോയത്. വിഷു വെക്കേഷൻ സീസൺ മുന്നിൽ കണ്ട് പ്രദർശനം ലക്ഷ്യമിട്ട അര ഡസനോളം സിനിമകളുടെ റിലീസ് അതോടെ പ്രതിസന്ധിയിലും ആയി. മെയ് മൂന്നു വരെ ലോക് ഡൌൺ നീട്ടിയത് പെരുന്നാൾ സീസണിലും റിലീസിങ് നടക്കില്ല എന്ന നിലപാടിലാണ്  ഇപ്പോൾ സിനിമാ സംഘടനകൾ എത്തിയിരിക്കുന്നത്. ലോക് ഡൌൺ അവസാനിചാലും കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിയേറ്ററുകൾ ഉടനെ തുറക്കാൻ കഴിഞ്ഞേക്കില്ല.
ഇനി മലയാള സിനിമയുടെ സീസൺ ഓണമാണ്. വിഷു റിലീസായി പ്ലാൻ ചെയ്ത പല ചിത്രങ്ങളും ഇനി ഓണചിത്രങ്ങൾ ആയി തിയേറ്ററിൽ എത്തിക്കാൻ ഉള്ള തീരുമാനത്തിൽ ആണ് സംഘടനകൾ. ഇതു പ്രകാരം മമ്മൂട്ടിയുടെ വൺ,  ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്,  നിവിൻ പോളിയുടെ തുറമുഖം എന്നിവ ഓണം റിലീസിനായി കരാർ വച്ചു എന്നാണ് അറിയുന്നത്. വിഷു റിലീസായി പ്ലാൻ ചെയ്ത മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ സോളോ റിലീസ് ആയി ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഡിസംബറിലേക്ക് നീങ്ങുമെന്നും അനൗദ്യോഗിക

മമ്മൂട്ടിയെ നായകനാക്കി ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ്‌ വിശ്വനാഥ് ഒരുക്കിയ വൺ ഒരു പൊളിറ്റിക്കൽ ഫാമിലി ത്രില്ലർ ആയിരിക്കും. മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായെത്തുന്ന വൺ 15 കോടി ബജറ്റിലാണ് നിർമ്മാണം.

ടേക്ക് ഓഫിനു ശേഷം മഹേഷ്‌ നാരായണൻ ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രമായ മാലിക് ബീമാപള്ളിയുടെ പശ്ചാതലത്തിൽ ആണ് കഥ പറയുന്നത്. 26 വയസ്സ് മുതൽ അറുപതു വയസ്സ് വരെയുള്ള ഗെറ്റപ്പിലാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. 25 കോടി രൂപയാണ് ബജറ്റ്.

രാജീവ് രവി ഒരിടവേളയ്ക്ക് ശേഷം ഒരുക്കുന്ന തുറമുഖവും ബിഗ് ബജറ്റ് ചിത്രമാണ്. നിവിൻ പൊളി നായകനാകുന്ന ഈ ചിത്രം 1930 കാലഘട്ടത്തിലെ കണ്ണൂർ തുറമുഖം പശ്ചാത്തലമാണ് അന്നത്തെ തൊളിലാളികളുടെ പ്രശ്നങ്ങൾ ,പ്രണയം ,പ്രതികാരം എന്നിവയെല്ലാം പറയുന്നു.
അർജുൻ അശോകൻ ,ജോജു തുടങ്ങിയവരും അഭിനയിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A