”വണ്‍” ഇത് ഒരു ഇടത്പക്ഷ രാഷ്ട്രീയ സിനിമയല്ല,വലതുപക്ഷ രാഷ്ട്രീയ സിനിമയുമല്ല.ഭൂരീപക്ഷ രാഷ്ട്രീയത്തെയോ,ന്യൂനപക്ഷ രാഷ്ട്രീയത്തെയോ,ദളിത് രാഷ്ട്രീയത്തെയോ മുന്‍നിര്‍ത്തിയുള്ള ചലച്ചിത്രാനുഭവവുമല്ല.പൂര്‍ണ്ണമായും മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുന്ന,ജനങ്ങളുടെ രാഷ്ട്രീയ ബോധധത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കുന്ന ജനപക്ഷ രാഷ്ട്രീയ സിനിമയാണിത്.വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപെട്ട്, അധികാരത്തിന്‍റെ ഗര്‍വ്വില്‍ ഭരണവര്‍ഗ്ഗത്താല്‍ നീണ്ട 5 വര്‍ഷകാലം നിശബ്ദമാക്കപെടുന്ന ജനങ്ങളുടെ കഥയാണിത്.തെരെഞ്ഞെടുക്കപെടുന്നവരെ ജനപ്രതിനിധികള്‍ എന്ന് പറയുമ്പോഴും,തെരഞ്ഞെടുപ്പിന് ശേഷം അവര്‍ അധികാരത്തിന്‍റെയും,സമ്പത്തിന്‍റെയും മാത്രം പ്രതിനിദികളാകുന്നു.ഇത്തരത്തിലുള്ളവരെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അധികാര കസേരയില്‍ നിന്ന് താഴെ ഇറക്കാനുള്ള ജനങ്ങളുടെ അവകാശത്തെകുറിച്ച് സംസാരിക്കുന്ന ഏറ്റവും കാലിക പ്രസക്തമായ വിഷയം കെെകാര്യം ചെയ്യുന്ന ഈ ചിത്രത്തെ അത്യുഗ്രന്‍ ചലച്ചിത്രാനുഭവം എന്നേ പറയാനാകൂ..മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ എന്‍റര്‍ടെെനര്‍ കൂടി ആകുന്നയിടത്താണ് ”വണ്‍” മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൂടുതല്‍ ജനകീയമാവുക.
