ലോക് ഡൗൺ മൂലം റിലീസ് നീണ്ടു പോയ ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’. രണ്ടു ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിയുള്ള വൺ കോവിഡ് പ്രോട്ടോക്കോൾ മൂലം ചിത്രീകരണം പൂർത്തിയാകാൻ സാധിക്കാത്ത അവസ്ഥയും എത്തി.
എന്നാൽ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തുമെന്ന വാർത്ത തെറ്റാണെന്ന് സന്തോഷ് വിശ്വനാഥ് പറഞ്ഞു. വൺ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ബാക്കിയുള്ള രണ്ട് ദിവസത്തെ ചിത്രീകരണം സാധ്യമല്ലെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. അയ്യായിരം പേരെങ്കിലും വേണ്ട സിനിമയിലെ മർമ്മപ്രധാനമായ രംഗങ്ങളിൽ ഒന്നാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കിൽ പോലും ഒടിടി റീലീസ് ഉണ്ടാവില്ലായിരുന്നുവെന്നാണ് സംവിധായകൻ സൂചിപ്പിക്കുന്നത്.
സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, ഗായത്രി അരുൺ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്.വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദർ വീണ്ടും ഒരു മമ്മൂട്ടി സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും വണ്ണിന് ഉണ്ട്.ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ ശ്രീലക്ഷ്മിയാണ് നിർമ്മാണം
