Connect with us

Hi, what are you looking for?

Latest News

ഒരു വടക്കൻ വീരഗാഥ ഇനി ഡിജിറ്റൽ ആയി കാണാം, യൂട്യൂബ് ചാനലിൽ

മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ക്ലാസിക്കൽ ഹിറ്റായ ഒരു വടക്കൻ വീരഗാഥയുടെ ഡിജിറ്റൽ പ്രിന്റ് യൂട്യൂബ് ചാനലിൽ എത്തി.
എംടി ഹരിഹരൻ മമ്മൂട്ടി ടീമിന്റെ ഒരു വടക്കൻ വീരഗാഥ നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ ആണ്.
വർഷങ്ങൾക്കുശേഷം ചിത്രത്തിന്റെ ഡിജിറ്റൽ പ്രിന്റ് പി വി ജി യുടെ മക്കളുടെ നിർമ്മാണ സംരംഭമായ എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനൽ ആയ എസ് ക്യൂബ് ചാനലിലാണ് ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പ് എത്തിയിരിക്കുന്നത്. മികച്ച പിക്ചർ ക്വാളിറ്റിയിലുള്ള ചിത്രം പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും.

1989-ൽ വിഷു ചിത്രമായി തിയേറ്ററുകളിൽ എത്തിയ ഒരു വടക്കൻ വീരഗാഥ ബോക്സ്ഓഫീസിൽ വൻ വിജയം നേടി. സംസ്ഥാന ദേശീയ തലത്തിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രത്തിലെ പ്രകടനം കൂടി പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A