Connect with us

Hi, what are you looking for?

Latest News

‘ഒരു നാല്‍പ്പതുകാരന്റെ ഇരുപ്പത്തൊന്നുകാരി’ റിലീസ് ചെയ്യുക ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍; സൂഫിയും സുജാതയ്ക്കും ശേഷം വീണ്ടും ഒ ടി ടി റീലിസ് !

 

സൂഫിയും സുജാതയ്ക്കും ശേഷം മലയാള സിനിമ വീണ്ടും ഒ ടി ടി പ്ലാറ്റ്‌ഫോമിൽ.  വി കെ പ്രകാശിന്റെ ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന ചിത്രമാണ് ഒ ടി ടി റിലീസിന് തയ്യാറെടുക്കുന്നത്.

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒരുമിക്കുന്ന ചിത്രമാണ് ‘ഒരു നാല്‍പ്പതുകാരന്റെ ഇരുപ്പത്തൊന്നുകാരി’. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രിയ വാര്യരാണ് ചിത്രത്തിലെ നായിക.

‘ഒരു നാല്‍പ്പതുകാരന്റെ ഇരുപ്പത്തൊന്നുകാരി’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ വി.കെ പ്രകാശ് പറഞ്ഞു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ചിത്രത്തിന്റെ തിരക്കഥ പ്രകിയ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാണ കാര്യങ്ങളിലേക്ക് അടുത്ത് തന്നെ കടക്കും. ഒ.ടി.ടി റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്’, വി.കെ പ്രകാശ് പറഞ്ഞു.

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രം രാമസേതുവും വി.കെ പ്രകാശ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ശ്രീധരനെ അവതരിപ്പിക്കുന്നത്. നിലവില്‍ ചിത്രം ബിഗ് സ്‌കെയില്‍ പ്രൊജക്ടാണെന്നും കുറച്ച് സമയമെടുക്കുമെന്നും വി.കെ പ്രകാശ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A