Connect with us

Hi, what are you looking for?

Film News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു

നടനും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു.എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു പി.ബാലചന്ദ്രന്‍. നാടകങ്ങൾ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം കലാരംഗത്ത് കൂടുതൽ സജീവമായത്.ഒരു മധ്യവേനൽ പ്രണയരാവ്ഏ,കാകി, ലഗോ, തീയറ്റർ തെറാപ്പി, , ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്തു.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രസംവിധായകനായി. ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് രചന നിർവഹിച്ചു . വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ്. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് ,കടൽ കടന്നൊരു മാത്തുക്കുട്ടി, ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷക മനസുകള്‍ കീ‍ഴടക്കി.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് ‘പാവം ഉസ്മാന്‍’ നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.’പ്രതിരൂപങ്ങള്‍’ എന്ന നാടകത്തിന്റെ രചനയാണ്‌ അദ്ദേഹത്തെ പുരസ്ക്കാരത്തിന് അർഹനാക്കിയത് .’പുനരധിവാസം’ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു. ശ്രീലതയാണ് അദ്ദേഹത്തിന്റെ ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A