ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത തിയേറ്ററുകളിലെത്തി. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്ററുകളില്‍ നിന്നും കൂട്ടച്ചിരിയാണ് ഉയരുന്നത്. വിഷു കൈനീട്ടവുമായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
ജീവിതത്തിലെ രണ്ടു വ്യത്യസ്ത ധ്രവുങ്ങളില്‍ കഴിയുന്ന രണ്ടുപേര്‍ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. സീനിയേഴ്‌സ് എന്ന ചിത്രത്തിനു ശേഷം ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജയറാം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. തലമുണ്ഡനം ചെയ്ത് അല്പം കുടവയറും, വലിയ ചെവിയുമൊക്കെയായുള്ള ജയറാമിന്റെ പുതിയ രൂപം കൗതുകമുണര്‍ത്തുന്നതാണ്.
ചിത്രത്തിലെ രണ്ടു ഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. സപ്തതരംഗ് എന്ന പുതിയ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ചാണ് മണിയന്‍പിള്ള രാജു ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
രമേഷ് പിഷാരടിയും ഹരി.പി നായരും ചേര്‍ന്നാണ് തിരക്കഥ. സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരും. പ്രദീപ് നായരാണ് ഛായാഗ്രഹണം വി. സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും.