Connect with us

Hi, what are you looking for?

Star Chats

മമ്മൂട്ടി ബ്രില്യന്റ് ആക്ടർ ; ഒന്നിച്ചഭിനയിക്കുന്നതിൽ സന്തോഷം : പാർവതി തിരുവോത്ത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

എന്നാല്‍ ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂക്കയായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ അത് ഉഗ്രനായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും നടി പാര്‍വതി തിരുവോത്ത് പറയുന്നു.

ബ്രില്യന്റ് ആക്ടറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. ഹര്‍ഷദ്-സുഹാസ്-ഷറഫു ഇവര്‍ ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷദ്ക്കായുടെ സിനിമ വരിക എന്ന് പറയുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. ഇതിനൊപ്പം തന്നെ മമ്മൂട്ടി-ഹര്‍ഷദ് രണ്ടുപേരും വീണ്ടും ഒന്നിക്കുകയാണ്.

രത്തീനയുടെ ആദ്യ സിനിമയായാണ് ഇത്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയുണ്ട്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇത് രണ്ടാമത്തെ സിനിമയാണ്. പൊളിറ്റിക്കലി ഞാന്‍ വളരെ എക്‌സൈറ്റഡ് ആയ കണ്ടന്റാണ് ഇതില്‍ വരാന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രതികരണം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍, പാര്‍വതി പറഞ്ഞു.

മമ്മൂട്ടി നായകനാകുന്നു എന്നതാണോ അതോ ചിത്രത്തിന്റെ കഥയാണോ ആകര്‍ഷിച്ചത് എന്ന ചോദ്യത്തിന് കഥ തന്നെയാണെന്നായിരുന്നു പാര്‍വതിയുടെ മറുപടി. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹര്‍ഷദിന്റെ പടമാണെന്നും അറിയില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു.

ബ്രില്യന്റ് ആക്ടാണ് അദ്ദേഹം. ഞാന്‍ അത് എല്ലായ്‌പ്പോഴും പറയാറുണ്ട്. ആക്ടര്‍പാര്‍ എക്‌സലെന്‍സ് എന്നായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞ ആ വലിയ സ്റ്റേറ്റ്‌മെന്റിലും ഉണ്ടായിരുന്നത്. അദ്ദേഹം തീര്‍ച്ചയായും വലിയ നടനാണ്. നല്ലൊരു അനുഭവമായിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടാകുകയെന്ന് കരുതുന്നു, പാര്‍വതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Trending

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A