Connect with us

Hi, what are you looking for?

Exclusive

‘പതിനെട്ടാം പടി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു | Mammootty Times Exclusive

ദി ഗ്രേറ്റ് ഫാദർ എന്ന വമ്പൻ ഹിറ്റിന് ശേഷം ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രം പതിനെട്ടാം പടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 21ന് വൈഡ് റിലീസായി ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് അണിയറക്കാർ മമ്മൂട്ടി ടൈംസിനെ അറിയിച്ചു. ശങ്കർ രാമകൃഷ്ണനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോൺ അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി വ്യത്യസ്തമായ ഗെറ്റപ്പിലാണ് മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ജോൺ അബ്രഹാം പാലയ്ക്കലായി എത്തുന്ന മമ്മൂട്ടിയുടെ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ കയ്യടി നേടിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ടോവിനോ തോമസ് , പ്രിയാമണി, അഹാന കൃഷ്ണ, സാനിയ (പ്രേതം 2 ഫെയിം) എന്നിവരും  പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാഹുബലിയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ കെച്ച കംബക്ഡിയാണ് ഈ ചിത്രത്തിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തെക്കുറിച്ചുള്ള വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയ് ബാബു നിർമിക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ...

Features

പതിറ്റാണ്ടിലെ മലയാള സിനിമയുടെ കണക്കെടുപ്പുകളും ചർച്ചകളും മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും തുടരുകയാണ്. എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളും മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിന്റെ മഹാനടൻ നിറഞ്ഞു നിന്ന പത്ത് ചലച്ചിത്ര വർഷങ്ങളാണ് കടന്നു...

Latest News

ഒരു നടനായും മനുഷ്യനായും എന്നും ഏവർക്കും മാതൃകയാണ് മമ്മൂട്ടി എന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ...

Latest News

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി ലോകത്തിന് മുൻപിൽ അഭിനയപ്രതിഭയുടെ കരുത്തുകൊണ്ട് കേരളത്തിന്റെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന മഹാ നടനാണ് മമ്മൂട്ടി എന്ന് പ്രമുഖ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ...

© Copyright 2021 Mammootty Times | Designed & Managed by KP.A