Connect with us

Hi, what are you looking for?

Film News

‘അരയിഞ്ചു പോലും തെറ്റാത്ത അഭിനയവൈഭവം’; റോഷാക്കിനേയും മമ്മൂട്ടിയുടെ അഭിനയമികവിനേയും പുകഴ്ത്തി പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ

വേറിട്ട കഥാപാത്രങ്ങളെ അതി ഗംഭീരമാക്കി അവതരിപ്പിച്ചുകൊണ്ട് തന്നിലെ അഭിനേതാവിനെ സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം പ്രേക്ഷകരെയും നിരൂപകരേയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം റിലീസായ ഭീഷ്മ പർവ്വം, പുഴു എന്നീ സിനിമകൾക്ക് ശേഷം വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ സമാനതകളില്ലാത്ത അഭിനയ മികവ് അനുഭവവേദ്യമാക്കിയ ചിത്രമാണ് ‘റോഷാക്ക്’. സമീർ അബ്ദുൾ രചിച്ച് നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി കമ്പനി ആണ് നിർമ്മിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പുകഴ്ത്തിയ ഈ ചിത്രം കേരളത്തിനകത്തും പുകത്തും ഗംഭീര കളക്ഷൻ നേടി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ സിനിമയെക്കുറിച്ചുള്ള വിശകലനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. പ്രമുഖ മാധ്യമ പ്രവത്തകൻ പ്രമോദ് രാമൻ, ‘റോഷാക്ക്’ കണ്ടിട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ് . അതിതീവ്രമായ കെട്ടുറപ്പോടെ എഴുതുകയും മെയ്‌ക്ക്‌ ചെയ്യപ്പെടുകയും ചെയ്ത സിനിമയാണിതെന്ന് പറയുന്ന പ്രമോദ് രാമൻ മമ്മൂട്ടിയുടെ അഭിനയത്തേയും ഏറെ പുകഴ്ത്തുന്നു.

പ്രമോദ് രാമന്റെ കുറിപ്പ്

And she was pregnant too.
റോഷാക്കിൽ മമ്മൂട്ടി ആദ്യമേ പോലീസിനോട് പറയുന്ന ഈ വാചകത്തിന്റെ കാലത്തിൽ തന്നെ കഥയിലേക്ക് ലിങ്ക് ഉണ്ട്. അപ്പോൾമാത്രം കാണാതായ ഒരാളെക്കുറിച്ച് എന്തിന് past tense ൽ പറയണം എന്ന് ഞാൻ ആലോചിച്ചു തുടങ്ങിയിരുന്നു. ആ സൂക്ഷ്മത സിനിമയ്ക്ക് ആകെയുണ്ട്.
അതിതീവ്രമായ കെട്ടുറപ്പോടെ എഴുതുകയും make ചെയ്യപ്പെടുകയും ചെയ്ത സിനിമ🤝.
സിനിമകൾ നന്നാകുന്നതും വലുതാകുന്നതും രണ്ട് പ്രോസസ് ആണ്. ഇവിടെ സിനിമ കാണേക്കാണേ വലുതാവുകയാണ്. രചയിതാവിനും സംവിധായകനും അഭിനന്ദനങ്ങൾ. ആസിഫ്, ഷറഫു, ബിന്ദു പണിക്കർ, ഗ്രെയ്‌സ്, കോട്ടയം നസീർ എല്ലാവരും 👌.
പിന്നെ, പറയണ്ടല്ലോ, അരയിഞ്ചു പോലും തെറ്റാത്ത ആ അഭിനയവൈഭവം🌷🌷🌷. മുഖത്തെ കവിൾ മാത്രം അനങ്ങിയ ഒരു reaction ഉണ്ട്. ഞാൻ സ്‌തംഭിച്ചു 🙏.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles