Connect with us

Hi, what are you looking for?

Latest News

പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം ടി.എസ്.സുരേഷ് ബാബുവിന്

തിരുവനന്തപുരം : നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ 94ാം ജൻമദിനത്തോടനുബന്ധിച്ചുള്ള പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സമർപ്പിക്കും. ബാലു കിരിയത്ത് ജൂറി ചെയർമാനും , വഞ്ചിയൂർ പ്രവീൺ കുമാർ , പനച്ചമൂട് ഷാജഹാൻ എന്നിവർ മെമ്പർമാരുമായ കമ്മിറ്റിയാണ് പുരസ്ക്കാരം തീരുമാനിച്ചത്. 10001 രൂപയും , ഫലകവും, പ്രശസ്തിപത്രവുമാണ് നൽകുക.

പ്രേം നസീറിന്റെ ജൻമദിനമായ ഏപ്രിൽ 7 ന് വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി പുരസ്ക്കാരം സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. 94 മൺചിരാതുകൾ പ്രമുഖർ അന്നേ ദിവസം കത്തിക്കും. നസീറിന്റെ ഗാനങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് അതിനോടൊപ്പം ഗാനങ്ങൾ ആലപ്പി ക്കുന്ന ആലപ്പുഴ സംസ്കൃതിയുടെ ഒ.ജി.സുരേഷ് നയിക്കുന്ന ഹൃദയഗീതങ്ങളും ഉണ്ടാകും.

പ്രേം നസീർ, അദ്ദേഹത്തിന്റെ മകൻ ഷാനവാസ്‌, ഷാനവാസിന്റെ മകൻ, നസീറിന്റെ സഹോദരൻ പ്രേം നവാസ്, അദ്ദേഹത്തിന്റെ മകൻ എന്നിവരെയെല്ലാം വച്ചു ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ഒരുക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള തനിയ്ക്ക് ഈ പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ടി എസ് സുരേഷ് ബാബു മമ്മൂട്ടി ടൈംസ് നോട്‌ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles