സംസ്ഥാനത്തെ തിയ്യേറ്ററുകളിൽ സെക്കൻഷോ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സെക്കൻഷോയ്ക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി പ്രീസ്റ്റ് മാർച്ച് 11ന് തിയേറ്ററുകളിലെത്തും.
നേരത്തെ മാർച്ച് നാലിനായിരുന്നു ചിത്രം റിലീസിന് പ്ലാൻ ചെയ്തിരുന്നത് എങ്കിലും സെക്കൻഡ് ഷോക്ക് അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റിവെക്കുകയായിരുന്നു. ദി പ്രീസ്റ്റ് പോലൊരു സസ്പെൻസ് ത്രില്ലർ ചിത്രം തിയറ്ററുകളിൽ നിന്നു തന്നെ കണ്ടു ആസ്വദിക്കേണ്ട സിനിമയാണ്. അതുകൊണ്ടുതന്നെയാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും OTT പ്ലാറ്റ്ഫോമിന് നൽകാതെ തിയേറ്റർ റിലീസിനായി അണിയറപ്രവർത്തകർ കാത്തിരുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്തുന്നത്. കോവിഡ് ലോക് ഡൗൺ മൂലം തിയേറ്ററുകൾ അടഞ്ഞു കിടന്നതിനാൽ പല സിനിമകളുടെയും റിലീസ് അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു.
മമ്മൂട്ടിയുടെ തന്നെ വൺ എന്ന സിനിമയും റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. പുതിയ റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 26ന് വൺ തിയേറ്ററുകളിലെത്തും. കോവിഡ് ലോക് ഡൌൺ മൂലം പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് രണ്ട് മമ്മൂട്ടി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നത്തോടെ തിയേറ്റർ വ്യവസായത്തിനു തന്നെ പുതിയ ഉണർവേകുമെന്നാണ് പ്രതീക്ഷ..