കാശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ആസിഫ അതിക്രൂരമായി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാകുമ്പോഴും പല താരങ്ങളും മൗനത്തിലാണ്. എന്നാല്‍ വ്യത്യസ്ഥ രീതിയില്‍ പ്രതികരിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയായിരുന്നു. എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റാണെന്നോ അതോ ഇതിനെയൊക്ക ന്യായീകരിക്കുന്നത് തെറ്റാണെന്നാണോ താന്‍ പ്രതികരിക്കേണ്ടതെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നോട് പലരും പറഞ്ഞു രാജുവേട്ട, കാശ്മീര്‍ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്ന്. എന്താണ് ഞാന്‍ പോസ്റ്റ് ചെയ്യേണ്ടത്..? ഒരു എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റാണെന്നോ..? അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ..? ഇതൊക്കെ ഞാന്‍ പറയേണ്ടതാണോ..? ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നാണോ? എനിക്ക് ഒന്നും പറയാനില്ല. ഒന്നും.. ആ വാക്കുകളിലുണ്ട്…എല്ലാം.. പ്രതിഷേധവും നിസംഗതയും അമര്‍ശവും എല്ലാം.
ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് ആശങ്കകള്‍ ഉണ്ട്. അതിനെക്കാള്‍ എന്നെ ആലോസരപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങള്‍ നമ്മുക്ക് ശീലമായല്ലോ എന്നുള്ളതാണ്. ശരിക്കും നാണിക്കുന്നു നമ്മളെയോര്‍ത്ത്..
In this article:

Click to comment