മലബാർ കലാപത്തിലെ ജ്വലിക്കുന്ന നാമമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ ആഷിഖ് അബു സിനിമയാക്കുന്നു എന്ന വാർത്ത പുറത്തുവരികയും പൃഥ്വിരാജ് നായകനാകുന്ന സിനിമയ്‌ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ സൈബർ അക്രമം നടക്കുകയും ചെയ്യുന്നതിനിടയിലാണ് വാരിയം കുന്നന്റെ ജീവിതം പ്രമേയമായുള്ള സിനിമയുമായി പ്രമുഖ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് എത്തുന്നു എന്ന വാർത്തയും പുറത്തുവരുന്നത്.
പി ടിയുടെ പുതിയ ചിത്രം “ഷഹീദ് വാരിയംകുന്നന്‍” അണിയറയില്‍ ഒരുങ്ങുകയാണ് . ദേശഭക്തിയും ദേശചരിത്രവും ഇതിവൃത്തമാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിന്‍റെ വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ ചിത്രമാണ് “ഷഹീദ് വാരിയംകുന്നന്‍”.
കേരളം കണ്ട ധീരദേശാഭിമാനി ബ്രിട്ടീഷ് പട്ടാളത്തോട് തന്നെ വെടിവെയ്ക്കുമ്പോള്‍ തന്‍റെ കണ്ണ് കെട്ടരുതെന്നും കൈ പിന്നില്‍ നിന്ന്
കെട്ടരുതെന്നും മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യസമര പോരാളിയുടെ ജീവചരിത്രമാണ് ഇപ്പോള്‍ സിനിമയാകുന്നത്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും.
ആഷിഖ് അബുവിന്റെയും തൻേറയും രണ്ട് വഴികളിലുള്ള സിനിമായായിരിക്കുമെന്ന് പി ടി കുഞ്ഞുമുഹമ്മദ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
