ഒരിടവേളയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജന് സംവിധാനം ചെയ്യുന്ന ‘പുലിമട’യിൽ ജോജു ജോര്‍ജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്നു. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറില്‍ ഡിക്സണ്‍ പൊടുത്താസും,സുരാജ് പി. എസും ചേര്‍ന്നു നിർമിക്കുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒറ്റ ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രവുമാണ് പുലിമട.
ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയില്‍ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്രമേനോന്, സോനാ നായര്‍,ഷിബില, അഭിരാം, റോഷന്,കൃഷ്ണ പ്രഭ,ദിലീഷ് നായര്‍, അബു സലിം, സംവിധായകന് ജിയോ ബേബി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്,എഡിറ്റര്‍ വിവേക് ഹര്ഷന്. കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍,മേക്കപ്പ് റോഷന്, ഷാജി പുല്പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്, സ്റ്റെഫി,പ്രൊഡക്ഷന്‍ കണ്ട്രോളര് -രാജീവ് പെരുമ്പാവൂര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ബാബുരാജ്, എബി, അസോസിയേറ്റ് ഡയറക്ടര്‍ – ഹരീഷ്, സ്റ്റില്‍സ് അനൂപ് ചാക്കോ.പി ആര് ഒ മഞ്ജു ഗോപിനാഥ്.