Connect with us

Hi, what are you looking for?

Latest News

പുഴു :  മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്നു ; അന്തരാഷ്ട്ര വനിതാ ദിനത്തിൽ മമ്മൂട്ടിയുടെ മലയാളത്തിലെ ആദ്യ ലേഡി ഡയറക്ടർ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ..

മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങൾ ചെയുന്ന ‘പുഴു’ എന്ന ചിത്രം പുതുമുഖ സംവിധായിക രതീന സംവിധാനം ചെയ്യുന്നു. മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി ഒരു ലേഡി ഡയറക്ടർ ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന മാർച്ച്‌ 8-നാണു മമ്മൂട്ടിയുടെ മലയാളത്തിലെ ആദ്യ ലേഡി ഡയരക്ടർ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും നടക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ വനിതാ ദിനമായ ഇന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. നേരത്തെ ത്രിയാത്രി(ഹിന്ദി), വിശ്വ തുളസി (തമിഴ് ) തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കിയത് ലേഡി സംവിധായകരാണ്.

രതീന

രതീന

സിൻ -സിൽ സെല്ലുലോയ്‌ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ പേഴ്സ്നൽ മാനേജർ എസ് ജോർജ് നിർമിക്കുന്ന സിനിമ വിതരണം ചെയ്യുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ നേതൃത്വത്തിൽ ഉള്ള വെ ഫെയറർ ഫിലിംസാണ്. പുഴു എന്ന് പേരിട്ട ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹർഷാദ്, വൈറസ്, വരുത്തൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരിക്കിയ ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്.

എസ് ജോർജ്ജ്

റിനീഷ് അബ്ദുൽ ഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസെഴ്സ്.

സംഗീതം – ജെക്‌സ്‌ ബിജോയ്‌, ക്യാമറ – തെനി എസ്വാർ, എഡിറ്റിംഗ് -ദീപു ജോസഫ്, കോസ്റ്റും -സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A