മമ്മൂട്ടി തനിക്ക് വല്യേട്ടൻ ആണെന്ന് സംവിധായകൻ രഞ്ജിത്ത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖനത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പിൽ അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് രഞ്ജിത്ത് മനസ്സു തുറക്കുന്നുണ്ട്.ദുൽഖർ സൽമാനെക്കുറിച്ചും രഞ്ജിത്ത് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ സമീപിച്ച അനുഭവം രഞ്ജിത്ത് ഇങ്ങനെ പങ്കുവെക്കുന്നു “അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസർ ലോഞ്ച് നടത്തിയത് ദുൽഖറാണ്, ഞങ്ങളുടെ ചാലു.ഈ ആവശ്യത്തിനായി ഞാൻ വിളിച്ചപ്പോൾ ഒരു മറുവാക്കില്ല.സമ്മതം എന്നാണ് അയാൾ പറഞ്ഞത്. അച്ഛന് പിറന്ന മകൻ. അവന് അങ്ങനെ പറയാനേ കഴിയു, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്” .