മലയാളത്തിന്റെ താരസൂര്യനായ മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു ആരധകനാണ് ഞാന്‍. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോള്‍ അന്നു മുതലുള്ള ആഗ്രഹമായിരുന്നു, എന്റെ ആദ്യത്തെ കുഞ്ഞിന് ചന്തു എന്ന് പേരിടണമെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം, പ്രണയിച്ചു വിവാഹം കഴിച്ച ഞാന്‍ ആദ്യത്തെ കുഞ്ഞിന് ചന്തു എന്നു തന്നെ പേരിട്ടു.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഭാഷാശൈലി കൈകാര്യം ചെയ്ത് അഭിനയിച്ച ഓരേ ഒരു നടന് മമ്മൂക്കയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കവേ മമ്മൂക്കയോട് ഞാന്‍ ചോദിച്ചിരുന്നു, കോമഡി വേഷം ചെയ്തുകൂടെ എന്ന്. പ്രേക്ഷകര്‍ നല്കിയ സീരിയസിന്റെ പുറംമൂടി മാറ്റാന്‍ പറ്റുന്നില്ലെന്നായിരുന്നു അതിന് മറുപടിയായി മമ്മൂക്ക പറഞ്ഞത്. പുതിയ ആളുകള്‍ക്കേ ഇനി അതിനു കഴിയൂ എന്ന് മമ്മൂക്ക പറഞ്ഞു. രാജമാണിക്യമായും തൊമ്മന്റെ മകനായും തുറുപ്പുഗുലാനായും മായാവിയായും നമ്മെ ചിരിപ്പിച്ച് അത്ഭുതപ്പെടുത്തിയ മമ്മൂക്ക ഒരു ഇമേജുതന്നെ പൊളിച്ചടുക്കുകയായിരുന്നു.