Connect with us

Hi, what are you looking for?

Latest News

‘സല്യൂട്ട്’ : റോഷൻ ആൻഡ്റൂസ് -ബോബി സഞ്ജയ്‌ ടീമിന്റെ ദുൽഖർ ചിത്രം ; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ.

ദുൽഖർ ആദ്യമായി പോലീസ് വേഷത്തിൽ 

ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ‘സല്യൂട്ട്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി.

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ‘സല്യൂട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ദുല്‍ഖുര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. വേ ഫെയർ ഫിലിംസ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കൊല്ലം, കാസര്‍ഗോട് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷന്‍സ്.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ‘പിസ’, ‘സൂദു കാവും’, ‘കുക്കൂ’, ‘ജിഗര്‍തണ്ട’, ‘മദ്രാസ്’, ‘കബാലി’, ‘കാല’, ‘പറയേറും പെരുമാള്‍’, ‘വട ചെന്നൈ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. ഛായാഗ്രഹണം- അസ്‌ലം പുരയില്‍, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- സുജിത് സുധാകരന്‍, ആര്‍ട്ട്- സിറില്‍ കുരുവിള, സ്റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനയ്ക്കല്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A