2021ൽ തിയേറ്ററുകളെ ഇളക്കി മറിച്ച കുറുപ്പ് എന്ന മെഗാഹിറ്റ് ചിത്രത്തിനുശേഷം ദുൽഖർ സൽമാൻ നിർമ്മിച്ചു നായകനായെത്തുന്ന സല്യൂട്ട് ജനുവരി 14ന് വേൾഡ് വൈഡ് റിലീസായി പ്രദർശനത്തിനെത്തും. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ഈ ദുൽഖർ ചിത്രം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിലായാണ് ഒരുക്കിയിട്ടുള്ളത്.
ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഇൽ അരവിന്ദ് കരുണാകരൻ എന്ന പൊലീസ് ഓഫീസറായാണ് ദുൽഖർ എത്തുന്നത്. ദുൽഖറിന്റെ ആദ്യത്തെ പോലീസ് വേഷം കൂടിയാണ് ഈ ചിത്രം.
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ച സല്യൂട്ട് ജൂറിയുടെ പ്രത്യേക അഭിനന്ദനം ഏറ്റു വാങ്ങുകയുണ്ടായി. റോഷൻ ആൻഡ്രൂസ്ന്റെ സംവിധാനം മികവിനെയും ദുൽഖർ സൽമാന്റെ അഭിനയ പാടവത്തെ യും ജോലി പ്രത്യേകം അഭിനന്ദിച്ചു.
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സല്യൂട്ടിൽ ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, സുധീർ കരമന, ബോബൻ ആലുമൂടൻ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തന്നു.
സ്റ്റാർസ് ഹോളിഡേ ഫിലംസ് LLC യാണ് ചിത്രം ജിസിസി യിൽ വിതരണം ചെയ്യുന്നത്. Vingles എന്റർടൈൻമെന്റ് ആണ് മറ്റു വിദേശ രാജ്യങ്ങളിലെ വിതരണം. PRO -മഞ്ജു ഗോപിനാഥ്.
