ഒരേ വർഷം, ഒരേ മാസം, ഒരേ ദിവസം, മൂന്ന് മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ?
ഒരേ വർഷം ഒരേ മാസം ഒരേ ദിവസം ഒരു നടൻ നായകനായ മൂന്ന് സിനിമകൾ റിലീസ് ആകുമോ..? അതെ!! 1986 ഏപ്രിൽ 11 ന് മലയാള സിനിമയിൽ, അല്ലെങ്കിൽ ലോക സിനിമയിൽ തന്നെ അത് ആദ്യമായി സംഭവിച്ചു..! മമ്മൂട്ടി എന്ന നടൻ നായകനായ മൂന്ന് സിനിമകൾ അന്ന് റിലീസായി..
എന്നാൽ ഈ മൂന്ന് സിനിമയും എഴുതിയത് ഒരേയൊരാളാണ് എന്ന് വിശ്വസിക്കാനാകുമോ…?
അതും വിശ്വസിച്ചേ മതിയാകൂ.. കലൂർ ഡെന്നിസ്.
ഒരു കാലത്തെ മലയാള സിനിമയിലെ വമ്പൻ കൂട്ടുകെട്ടായിരുന്നു മമ്മൂട്ടി – ഡെന്നിസ് കൂട്ടുകെട്ട്. ഏകദേശം 23 ഓളം മമ്മൂട്ടി സിനിമകൾക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. K മധുവിന്റെ സംവിധാനത്തിൽ വന്ന ‘മലരും കിളിയും’ ജോഷിയുടെ സംവിധാനത്തിൽ വന്ന ‘ക്ഷമിച്ചു എന്നൊരു വാക്ക്’
PG വിശ്വംബരന്റെ ‘പ്രത്യേകം ശ്രദ്ദിക്കുക’ എന്നിവയായിരുന്നു ആ മൂന്ന് സിനിമകൾ.
ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംവിധായകരുടെ മൂന്ന് പടങ്ങൾ, മൂന്നിലും ഒരു നായകൻ, മൂന്നിനും സംഭാഷണങ്ങൾ എഴുതിയത് ഒരേയൊരാൾ, ലോക സിനിമയിൽ ഇങ്ങനെയൊരു കൗതുകം അതിനു മുൻപും ശേഷവും സംഭവിചിട്ടില്ല.! All Time World Record.
Content Courtesy : Mammootty Times WhatsApp Group