മാതമംഗലം : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിച്ച 331 സിനിമകളുടെ പേരുപയോഗിച്ച് 23 മിനിറ്റിനുള്ളിൽ ലൈവായി മമ്മൂട്ടിയുടെ ചിത്രം വരച്ചു പോർട്രേറ്റിലെ മികവിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ചിത്രകാരി സന സുനുകുമാർ. അക്ഷരങ്ങളും വാക്കുകളും ചേർത്ത് വരയ്ക്കുന്ന ഭംഗിയുള്ള ചിത്രങ്ങളാണ് സനയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിന്റെ ബഹുമതിയും തേടിയെത്തിയ സനയെ വാർത്തയറിഞ്ഞു മമ്മൂട്ടി നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയുണ്ടായി.

മാതമംഗലം താറ്റ്യേരിസ്വദേശിയും PSC ഓഫീസിലെ അണ്ടർ സെക്രട്ടറി സുനുകുമാറിന്റെയും ആരോഗ്യവകുപ്പിലെ സീനിയർ ക്‌ളാർക്ക് ഇ സ്മിതയുടെയും മകളായ സന പിലാത്തറ സെന്റ് ജോസഫ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

ഒറ്ററെപ്പേരുടെ പോർട്ടറേറ്റുകൾ വരച്ചു കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.