ആദ്യ ചിത്രത്തിലൂടെ പ്രതീക്ഷ നൽകുന്ന സംവിധായകരയുടെ നിരയിൽ സ്ഥാനമുറപ്പിച്ച സന്തോഷ് വിശ്വനാഥ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘വൺ ‘ കോവിഡ് പ്രതിസന്ധി കാരണം റിലീസ് വൈകുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമിന്റെ രചനയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കേരളാ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മെഗാസ്റ്റാർ എത്തുന്നത്. മലയാളത്തിന്റെ മഹാനടനുമായി ആദ്യമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകൻ കൂടിയായ സന്തോഷ് വിശ്വനാഥ്. താൻ മമ്മൂക്കയുടെ വലിയ ആരാധകൻ ആണെന്നും നന്നായി എൻജോയ് ചെയ്താണ് ‘വൺ ‘ചെയ്തതെന്നും അദ്ദേഹം മമ്മൂട്ടി ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
മമ്മൂക്കയോട് ആദ്യമായി കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത് പറഞ്ഞ സമയത്തിലും വൈകിയായിരുന്നു എങ്കിലും മമ്മൂക്കയുടെ പ്രതികരണം തന്നെ ഞെട്ടിച്ചു എന്നു സന്തോഷ് പറയുന്നു.
ഒരു വ്യക്തി എന്ന നിലയിൽ മമ്മൂക്കയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും സന്തോഷ് വിശ്വനാഥ്.
മമ്മൂട്ടി നായകനാകുന്ന സിനിമ എന്ന നിലയിൽ എന്ത് പുതുമ കൊണ്ടുവരണം എന്നാണ് ആലോചിച്ചതെന്ന് സന്തോഷ് പറയുന്നു. രണ്ട് പേജ് വരുന്ന ഡയലോഗുകൾ കൊടുത്തപ്പോൾ ഉള്ള മമ്മൂട്ടിയുടെ പ്രതികരണം, എല്ലാവരും കയ്യടിച്ച രംഗങ്ങൾ ഇവയെക്കുറിച്ചൊക്കെ സന്തോഷ് വിശ്വനാഥ് അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ആരാധകനായത് എങ്ങനെയാണെന്നും കഥ പറയാനായി പോയപ്പോൾ ഉള്ള അനുഭവും ഒക്കെ സന്തോഷ് അഭിമുഖത്തിൽ സൂചിപ്പിക്കുന്നു.
അഭിമുഖം പൂർണ്ണമായും വിഡിയോ കാണാം.
