ഇന്നലെ സോഷ്യൽ മീഡിയയിൽ സംഭവിച്ചത് ഒരു വൻ ഭൂകമ്പമാണ്. വീട്ടിലെ ജിംനേഷ്യത്തിൽ വർക്ക് ഔട്ട് ചെയ്ത ശേഷം മമ്മൂട്ടി എടുത്ത സെൽഫീ ഫോട്ടോ അദ്ധേഹം തന്റെ ഇസ്ന്റാഗ്രാമിൽ പങ്കുവച്ചത് ആരാധക ലോകവും സിനിമാലോകവും ഒരുപോലെ ഏറ്റുപിടിക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ടാണ് മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ആ ഫോട്ടോസ് വൈറലായത്. ഫോട്ടോസ് മാത്രമല്ല, അത് പങ്കുവച്ചുകൊണ്ട് താരങ്ങളും ആരാധകരും കുറിച്ച കമ്മന്റുകളും വൈറലായി.
മമ്മൂട്ടിയുടെ ഫോട്ടോ മാത്രമല്ല, ആ സെൽഫി ഫോട്ടോ എടുത്ത മൊബൈൽ ഫോണും ഇപ്പോൾ വൈറലാണ്. പ്രായം തോൽപിക്കുന്ന മമ്മൂട്ടിയുടെ ലുക്കിനൊപ്പം ആ ലുക്ക് പകർത്തിയ മൊബൈൽ ഫോണും ഏതെന്ന് കണ്ടുപിടിച്ചാണ് ആരാധകർ ആഘോഷമാക്കിയത്. അതോടെ സാംസംഗ് ഗ്യാലക്സി S-20 ഫോണും ഇപ്പോൾ താരമായി മാറിക്കഴിഞ്ഞു.
ടെക്നോളജി മേഖലയില്‍ നിരന്തരം അപ്ഗ്രേഡ് ചെയ്യുന്ന മമ്മൂട്ടിയുടെ ഫോണ്‍ ഏതാണെന്ന ആകാംക്ഷയിലാണ് പല ആരാധകരും ഫോണ്‍ തപ്പി ഇറങ്ങിയത്. 2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്റെ ഗാലക്സി S20 അള്‍ട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചത്. 2020 ഫെബ്രുവരിയിലാണ് സാംസങ്ങ് ഈ ഫോണ്‍ പ്രഖ്യാപിക്കുന്നത്.
എന്നൽ ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുമ്പോൾ അത് മമ്മൂട്ടിയ്ക്ക് സമ്മാനിച്ച എറണാകുളത്തെ മൊബൈൽ കിംഗ് കമ്പനി എം.ഡി ഫയാസ് നിശബ്ദനായി ആ സന്തോഷം ആസ്വദിക്കുകയാണ്. ഇത്രയേറെ വൈറലായി ആ ഫോൺ മാറിയതിന്റെ ആഹ്ളാദത്തിലാണ് ഫയാസ്. ഏത് ലേറ്റസ്റ്റ് മോഡൽ ഫോൺ ഇറങ്ങുമ്പോഴും അത് ആദ്യം തന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് സമ്മാനിക്കുക എന്നത് ഫയാസിന്റെ വർഷങ്ങളായുള്ള ശീലമാണ്.
ഇപ്പോൾ സാംസംഗ് കമ്പനിയ്ക്കു ലഭിച്ച ഒരു ‘ഫ്രീ പബ്ളിസിറ്റി‘ കൂടിയാണ് മമ്മൂട്ടിയുടെ ’സെൽഫി വൈറൽ ഫോട്ടോ‘!
