Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി ഒരു ഗായകന്‍ ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു. ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും – ഷാജി കൈലാസ്

സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. മമ്മൂട്ടി ഒരു ഗായകന്‍ ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു. മമ്മൂട്ടി നടന്‍ ആകാന്‍ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി എന്നാണ് ഷാജി കൈലാസ് തന്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഷാജി കൈലാസിന്റെ കുറിപ്പ്

കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്‌സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. .മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു.


മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല… മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....