Connect with us

Hi, what are you looking for?

Trending

തരംഗമായി ‘സെക്കന്റ് ലിസ്ണർ’ ഷോർട്ട് ഫിലിം.

മണിചെയിൻ , മൾട്ടിലെവൽ മാർക്കറ്റിംഗിലെ തട്ടിപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്കന്റ് ലിസ്ണർ എന്ന മലയാളം ത്രില്ലർ ഷോർട്ട് ഫിലിം ആദ്യ ആഴ്ചയിൽത്തന്നെ യുടൂബിൽ തരംഗമാകുന്നു.

ഒരു രണ്ടാം കേൾവിക്കാരൻ എന്ന ക്യാരക്ടറിൽ തുടങ്ങി , ഇല്ലുമിനാറ്റി , മൾട്ടിലെവൽ മാർക്കറ്റിംഗ് , സെയിൽസ് മാർക്കറ്റിംഗ് തുടങ്ങി പല ചൂഷണങ്ങളെ കുറിച്ചും , തട്ടിപ്പിനെ കുറിച്ചും ഷോർട്ട് ഫിലിമിൽ പറഞ്ഞു പോകുന്നുണ്ട്.
സ്റ്റേറ്റ് ഗവൺമെന്റ്  ഇത് വരെ അധികം സീരിയസായി എടുക്കാത്ത , പൂർണ്ണമായും ചെറുപ്പക്കാരെ മുതലെടുത്തുള്ള ഈ തട്ടിപ്പിനെ കുറിച്ച് പല ന്യൂസുകളും , പോലീസ് കേസുകളും വന്നിട്ടുണ്ടെങ്കിലും ഇത് വരെ കാര്യമായ ആക്ഷനുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല എന്നുള്ളത് സങ്കടകരമായ ഒരു വസ്തുത തന്നെയാണ്. മൾട്ടിലെവൽ മാർക്കറ്റിംഗിന് വേണ്ടി
ഗൈഡ്ലൈനും , മോണിറ്ററിംഗ് ഒക്കെ സെൻട്രൽ ഗവൺമെന്റ് മുൻപ് നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും  പല ലൂപ്ഹോൾസ് ഉപയോഗിച്ച് ഇപ്പോഴും തട്ടിപ്പ് തുടർന്നു പോകുന്നുണ്ട്.

ത്രില്ലർ ജോണറിലുള്ള ഈ ഷോർട്ട്ഫിലിം കാരമസോവ് ക്രിയേഷൻസിന്റെ ബാനറിൽ അതുൽ എ എൻ ആണ് രചനയും , സംവിധാനവും നിർവഹിച്ചത്.
ടെക്നിക്കലി മികച്ച നിലവാരം പുലർത്തിയ ഈ ഷോർട്ട് ഫിലിമിന്റെ ഛായാഗ്രഹണം മിലൻ കെ മനോജും , എഡിറ്റിംഗ് രോഹിത്ത് വി എസും , പശ്ചാത്തല സംഗീതം , സൗണ്ട് ഡിസൈൻ എന്നിവ വിവേക് രാധാകൃഷ്ണനും നിർവഹിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A