നാളെ മുതൽ ലോകമെമ്പാടും ഷൈലോക്ക് പ്രദർശനത്തിന് എത്തും, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്നത്. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഷൈലോക്ക്. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
#shylock pic.twitter.com/hHnXS0wiy3
— AJAI VASUDEV (@ajai_vasudev) January 21, 2020
മാസ് ആക്ഷന്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. തമിഴ് താരം രാജ്കിരണ് ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Here is #Shylock GCC Theatre List , All Over 100+ Screens !! 😊#ShylockFromJan23#BookYourTicketsNow #ShylockCDP pic.twitter.com/ffeA3Xat01
— Goodwill Entertainments (@GoodwillEntmnts) January 21, 2020
ദ മണി ലെൻഡർ എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമ ‘കുബേരൻ’ എന്ന പേരിലാണ് തമിഴിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായാണ് രാജ്കിരൺ അഭിനയിക്കുന്നത്. തമിഴ് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിധത്തിൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കോളിവുഡിൽ ചിത്രം റിലീസ് ചെയ്യുന്നത്.
സിനിമാക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്ത പലിശക്കാരന്റെ വേഷമാണ് ഷൈലോക്കിൽ മമ്മൂട്ടിയുടേത്.
‘ഡാർക്ക് മെയ്ക്കപ്പിട്ട നെഗറ്റീവ് ടെച്ചുള്ള ഹീറോ’ എന്നാണ് മമ്മൂട്ടിയുടെ വേഷത്തെ സംവിധായകൻ അജയ് വാസുദേവ് വിശേഷിപ്പിച്ചത്. കുടുംബപ്രേക്ഷകരെയും മമ്മൂട്ടിയുടെ മാനറിസങ്ങൾ കാണാനെത്തുന്ന യുവത്വത്തിനെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രമായിരിക്കും ഷൈലോക്ക് എന്ന് സംവിധായകൻ പറഞ്ഞു. നാളെ മുതൽ കേരളത്തിൽ 190 ഓളം തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
#Shylock pic.twitter.com/8Oq2uVL3HF
— Mammootty (@mammukka) January 14, 2020
