Connect with us

Hi, what are you looking for?

Latest News

SHYLOCK- The Money Lender മമ്മൂട്ടി -അജയ് വാസുദേവ്‌ ചിത്രം പൂജ കഴിഞ്ഞു

മമ്മൂട്ടിയും അജയ് വാസുദേവും മൂന്നാം തവണ ഒന്നിക്കുന്ന ഷൈലോക്കിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു.
The money lender എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രത്തിൽ സിനിമയ്ക്കും മറ്റും ഫിനാൻസ് ചെയ്യുന്ന പലിശക്കാരൻ ബിസിനസുകാരനായി  മമ്മൂട്ടി എത്തുന്നു.

അബ്രഹാമിന്റെ സന്തതികൾ എന്ന ബ്ലോക്ക് ബസ്റ്ററിനു ശേഷം ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ രാജ് കിരൺ ശ്രദ്ധേയമായ ഒരു വേഷം ചെയ്തുകൊണ്ട് ആദ്യമായി മലയാളത്തിൽ എത്തുന്നു. മീന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിൽ നായികമാരില്ല. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ആഗസ്റ്റിൽ ചിത്രീകരണം തുടങ്ങുന്ന ഷൈലോക്ക് ഡിസംബറിൽ ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിൽ എത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A