Connect with us

Hi, what are you looking for?

Star Chats

മായാവിയിലെ കഥാപാത്രത്തിന് ഞാൻ നന്നാവും എന്ന് പറഞ്ഞത് മമ്മൂക്ക. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി : സുരാജ് വെഞ്ഞാറമൂട്

സ്റ്റേജ് ഷോകളിലും ചാനലുകളിലും മിമിക്രി അവതരണവുമായി നടന്ന സുരാജ് വെഞ്ഞാറമൂടിന് സിനിമയിലേക്കുള്ള ബ്രേക്ക് നൽകുന്നത്  ഷാഫി ഒരുക്കിയ മായാവി എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രമാണ്. മമ്മൂട്ടിക്കൊപ്പമുള്ള ആ കഥാപാത്രമാകാൻ സുരാജ് നന്നാകുമെന്ന് പറഞ്ഞു മമ്മൂട്ടിയാണ് സുരാജിന് ആ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യം സുരാജ് വെഞ്ഞാറമൂട് തന്നെയാണ് തുറന്നുപറഞ്ഞത്. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിൽ മമ്മൂട്ടിയെക്കുറിച്ചു പറയുന്ന ലേഖനത്തിൽ ആണ് സുരാജ് ഇക്കാര്യം പങ്കുവച്ചത്.

മായാവി സിനിമയിൽ മമ്മൂക്കയോടൊപ്പം  ചെയ്ത വേഷം എന്റെ അഭിനയജീവിതത്തിൽ വലിയ മുതൽകൂട്ടായിരുന്നു. ഈ കഥാപാത്രത്തിനായി പല നടന്മാരുടെ പേരുകളും വന്നെങ്കിലും എന്റെ പേര് വന്നപ്പോൾ അവൻ നന്നാകും എന്ന് മമ്മൂക്ക പറഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം പോസ്റ്ററുകളിലും ഫ്ളക്സുകളിലും  എന്റെ ഫോട്ടോ വന്നത് മായാവിയിൽ ആയിരുന്നു. മിമിക്രി പരിപാടികളുമായി ഊരുചുറ്റുന്ന കാലത്ത് അതു നൽകിയ നേട്ടം വളരെ വലുതായിരുന്നു.

കുട്ടിക്കാലം മുതൽ കയ്യടിച്ചും ആർപ്പുവിളിച്ചും ആവേശത്തോടെ  ബിഗ് സ്ക്രീനിൽ കണ്ട നായകനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്. മമ്മൂക്ക അവതരിപ്പിച്ചു അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഒട്ടേറെ സ്റ്റേജുകളിൽ ആൾക്കൂട്ടങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്.

അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം മുതലാണ് മമ്മൂക്കയുമായി അടുക്കുന്നത്. തിരുവനന്തപുരം ഭാഷ ഉപയോഗിച്ച് കൈരളി ചാനലിൽ അവതരിപ്പിച്ച പരിപാടിയാണ് രാജമാണിക്യത്തിലേക്ക് എത്തിച്ചത്. രാജമാണിക്യത്തിൽ ചെറിയൊരു വേഷം ചെയ്‌തെങ്കിലും  എഡിറ്റിംഗിൽ അത് മുറിച്ചു മാറ്റപ്പെട്ടു.
സിനിമയുടെ ചർച്ചകൾക്കൊപ്പം ചേർന്നു മമ്മുക്കയുമായി അടുത്തിടപഴകാൻ കഴിഞ്ഞു. അവിടെനിന്നാണ് മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത്.
സ്നേഹവും ആരാധനയും കലർന്ന അടുപ്പമാണ് എനിക്ക് മമ്മൂക്കയോട്. സിനിമയിലെ അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനങ്ങൾ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടും പോൾ എല്ലാം അദ്ദേഹത്തിൽനിന്നും അഭിനന്ദനങ്ങൾ എത്തും. എനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും ലഭിച്ച വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്. കുട്ടൻപിള്ളയുടെ ശിവരാത്രി യിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രായമുള്ള വേഷങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രായമുള്ള വേഷങ്ങൾ സ്ഥിരം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശരൂപേണ ഓർമിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles