മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കൊമേഷ്സ്യൽ ഹിറ്റുകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചന്റെ സംവിധായകൻ ടി.എസ് സുരേഷ് ബാബു, മമ്മൂട്ടിയുമായി സഹകരിച്ച ആദ്യ സിനിമ മുതൽ ഉള്ള ഓർമകളും വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു. മുന്നേറ്റം എന്ന സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയത്ത് മമ്മൂട്ടി അതിൽ ഒരു കഥാപാത്രമായി എത്തിയത് എങ്ങനെ എന്നും അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ചുമൊക്കെ സുരേഷ് ബാബു മനസ് തുറക്കുന്നു.
തുടക്കം മുതൽ തന്നെ മമ്മൂക്കയോട് വളരെ അടുപ്പം തോന്നിയിരുന്നു, അദ്ദേഹത്തിനും തിരിച്ച് അങ്ങനെ തന്നെ ആയിരുന്നു. മമ്മൂട്ടി ആദ്യമായി ഡബ്ബ് ചെയ്ത സിനിമയുടെ അനുഭവങ്ങളും ടി.എസ് സുരേഷ് ബാബു പറയുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ വലിയ വിജയം ആകണം എന്ന് തന്നെക്കാൾ ആഗ്രഹിച്ചത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹം അന്ന് വലിയ സ്റ്റാർ ആയി നിലയുറപ്പിച്ചിരുന്നുവെന്നും സംവിധായകൻ എന്ന നിലയിൽ തന്റെ നില ഭദ്രമാവുക എന്ന ചിന്തയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. സെറ്റിൽ ഉള്ളവരോടൊക്കെ ഏറെ കരുതലോടും സ്നേഹത്തോടുമാണ് മമ്മൂട്ടി ആദ്യ കാലം മുതൽ ഇടപെട്ടിരുന്നതെന്നും ടി.എസ് സുരേഷ് ബാബു പറഞ്ഞു.
