സിനിമയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന, ഓരോ നിമിഷവും സിനിമയേക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന, സിനിമയെക്കുറിച്ചു ഇത്രയും അറിവ് സമ്പാദിച്ചിട്ടുള്ള മറ്റൊരു നടനുണ്ടാവില്ല. ഷൂട്ടിംഗ് കഴിയുന്നതോടെ പലരും തന്നെ മറ്റു പല ബിസിനസ്സുകളുമായി നീങ്ങുമ്പോൾ മമ്മൂക്ക സിനിമയുടെ ഏറ്റവും പുതിയ കാര്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ ആയിരിക്കും. ഹോളിവുഡ് സിനിമയെക്കുറിച്ചുള്ള മമ്മൂക്കയുടെ അറിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംവിധായകർ, നടൻമാർ, സീനുകൾ അടക്കം എല്ലാം മമ്മൂക്കയ്ക്ക് കാണാപാഠമാണ്. എല്ലാ കാര്യത്തിലും മമ്മൂക്ക അപ്റ്റുഡേറ്റ് ആണ്.
ചെറുപ്പം മുതലേ ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധകനാണ്. വ്യക്തിപരമായി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റം വരുത്താൻ മമ്മൂക്കയുടെ ഉപദേശങ്ങൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
അഭിനയത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലാകെ അനുകരിക്കാവുന്ന വ്യക്തിത്വമാണ് മമ്മൂക്കയുടേത്.
(നിത്യവിസ്മയം )