Connect with us

Hi, what are you looking for?

Latest News

കോവിഡ് പ്രതിസന്ധി : പ്രീസ്റ്റ് റിലീസ് മാറ്റിവച്ചു.

നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു കേരളത്തിൽ സെക്കന്റ്‌ ഷോയ്ക്ക് അനുമതി നൽകാതിരിക്കുകയും ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലും മാർച്ച്‌ നാലിനു റിലീസ് നിശ്ചയിച്ച മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

കൊറോണ എന്ന മഹാമാരി വീണ്ടും പിടിമുറുക്കുമ്പോൾ ലോകം മുഴുവൻ വീണ്ടുമൊരു ലോക് ഡൗണിലേക്ക് പോകുമോ എന്ന ആശങ്കയിലാണ്. 2021-ൽ കാര്യങ്ങൾ ഏറെക്കുറെ നിയന്ത്രണ വിധേയമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും കോവിഡിന്റെ രണ്ടാം വരവ് കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് ഒട്ടുമിക്ക രാജ്യങ്ങളിലെയും അവസ്ഥകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലും വിശിഷ്യാ കേരളത്തിലെയും സ്ഥിതി വിഭിന്നമല്ല. ഈ അവസരസത്തിൽ ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി സിനിമയുടെ റിലീസ് മാറിയതായുള്ള വാർത്തകൾ പുറത്തുവരുന്നത്. മാർച്ച്‌ നാലിനായിരുന്നു പുതിയ റിലീസ് ഡേറ്റ്. എന്നാൽ സെക്കന്റ്‌ ഷോയ്ക്ക് അനുമതി തേടിയുള്ള നിർമ്മാതാക്കളുടെയും തിയേറ്റർ അധികൃതരുടെയും ആവശ്യങ്ങൾ നിലവിലെ സാഹചര്യത്തിൽ അനുവദിക്കാൻ കഴിയില്ല എന്നതാണ് സർക്കാർ നിലപാട്.

കേരളത്തിലെ അവസ്ഥ ഇതാണെങ്കിൽ ജി സി സി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഭൂരിഭാഗം തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്തുകൊണ്ടാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായത്. ദി പ്രീസ്റ്റ് പോലെ ഒരു സസ്പെൻസ് ത്രില്ലർ സിനിമ തരുന്ന തിയേറ്റർ എക്സ്പീരിയൻസ് കൂടി കണക്കിലെടുത്തു കൊണ്ടാണ് OTT പ്ലാറ്റ്ഫോമിലേക്ക് കൊടുക്കാതെ തിയേറ്റർ റിലീസ് തന്നെ ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

പ്രീസ്റ്റ് പോലൊരു സിനിമ തിയേറ്ററിൽ നിന്നു തന്നെ അനുഭവിച്ചറിയണം.

സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, തൽക്കാലം റിലീസ് മാറ്റിവയ്ക്കുകയാണ് എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്

മമ്മൂട്ടിയുടെ തന്നെ വൺ, മോഹൻലാലിൻറെ മരക്കാർ, നിവിൻ പോളിയുടെ തുറമുഖം, ഫഹദ് ഫാസിലിന്റെ മാലിക് എന്നീ സിനിമകളും തിയേറ്റർ റിലീസ് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമയക്കായി ഒരു വർഷത്തിലേറെയയുള്ള കാത്തിരിപ്പ് മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം അക്ഷമയുളവാക്കുന്നതാണ് എങ്കിലും തിയേറ്ററിൽ നിന്നു തന്നെ കാണണം എന്ന ആഗ്രഹം കൊണ്ട് തൽക്കാലം അവർ കാത്തിരിക്കുകയാണ്, മെഗാസ്റ്ററിന്റെ തിയേറ്റർ വരവിനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A