മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിന്റെ ആദ്യ ടീസർ നാളെ വൈകുന്നേരം ഏഴു മണിയ്ക്ക് റിലീസ് ചെയ്യും. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ക്രിസ്ത്യൻ പുരോഹിതന്റെ വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കോവിഡ് ലോക് ഡൌൺ കഴിഞ്ഞു തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതോടെ മെഗാസ്റ്ററിന്റെ പുതിയ വേഷപ്പകർച്ച ബിഗ് സ്‌ക്രീനിൽ തന്നെ കാണാം എന്ന ആവേശത്തിലാണ് ആരാധകർ.

സംവിധായകൻ ജോഫിൻ റ്റി ചക്കൊയുടെ കഥയ്ക്ക് ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.രാഹുൽ രാജ് ആണ് സംഗീതം.
ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.