ബാഹുബലിയിലെ കട്ടപ്പയ്ക്കു ശേഷം പ്രേക്ഷകരുടെ കൈയടി നേടുന്ന ഒരു കിടിലൻ കഥാപാത്രവുമായി സത്യരാജ് വീണ്ടും എത്തുന്നു. നവാഗതനായ ധിരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന #തീർപ്പുകൾ_വിർക്കപ്പെടും എന്ന ചിത്രത്തിൽ നളൻകുമാർ എന്ന ഗവ.ഗൈനക്കോളജിസ്റ്റായാണ് സത്യരാജ് പ്രത്യക്ഷപ്പെടുന്നത്. സത്യരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. സത്യരാജ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തുന്ന ഈ ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്.
“ഒരു യഥർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് തീർപ്പുകൾ വിർക്കപ്പെടും” എന്ന് സംവിധായകൻ ധീരൻ പറഞ്ഞു. സത്യരാജിന്റെ സിനിമയോടുള്ള ഡെഡിക്കേഷനും ഹാർഡ് വർക്കും കണ്ടു താൻ ഈ സിനിമയോടെ സത്യരാജ് സാറിന്റെ വലിയൊരു ഫാൻ ആയി മാറിയെന്നും ധീരൻ പറയുന്നു.
ഹണീബീ ക്രിയേഷൻസിന്റെ ബാനറിൽ സജീവ് മീരാസാഹിബ് റാവുത്തർ നിർമ്മിക്കുന്ന തീർപ്പുകൾ വിർക്കപ്പെടും ചിത്രീകരണം പൂർത്തിയായി പ്രദർശ്ശനത്തിനു തയ്യാറെടുക്കുകയാണ്.
സ്മൃതി വെങ്കട് ആണു ചിത്രത്തിലെ നായിക. അരുൺ വിജയുടെ ‘തടം’ എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയ സ്മൃതിയുടെ ശ്രദ്ധേയമായ വേഷമായിരിക്കും ഈ ചിത്രത്തിലേത്. “ഒരു മെഡിക്കൽ സ്റ്റുഡന്റിന്റെ വേഷത്തിലാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സത്യരാജ് സാറിന്റെ മകളായി. തടത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കതാപാത്രമായണ് ഈ ചിത്രത്തിലേത്.” സ്മൃതി വെങ്കട്ട് പറയുന്നു.
ഗോലിസോഡ മധുസൂധനൻ, ഹരീഷ് ഉത്തമൻ, ചാർലി, യുവൻ, യാസ്, മനോഹർ, സഞ്ജീവി, രേണുക, ശ്രീരഞ്ജിനി, ജോർജ്ജ്, ജീവ രവി തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നു.
ആഞ്ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: പ്രസാദ്. എഡിറ്റർ: നൗഫൽ.