സിനിമാ ചിത്രീകരണത്തിനിടെ വയറിനു ക്ഷതമറ്റ് ആന്തരീക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ച നടൻ ടോവിനോ തോമസ് സുഖം പ്രാപിക്കുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടോവിനോയ്ക്ക് പരിക്ക് പറ്റിയത്.
ചിത്രത്തിൽ ഒരു സാഹിക സംഘട്ടന രംഗത്തു ഡ്യുപ്പില്ലാതെ അഭിനയിക്കുമ്പോഴാണ് ടോവിനോയ്ക്ക് വയറിനു പരിക്കെറ്റത്. കടുത്ത വയറു വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടുത്തെ പരിശോധനയിലാണ് വയറ്റിൽ ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയതും തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ചതും.
ഐ സി യുവിൽ കഴിയുന്ന ടോവിനോയുടെ ആരോഗ്യ നില തൃപ്തികരം എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.