ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് കള. ഇബ്‌ലീസ് എന്ന ചിത്രത്തിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ലുക്കിൽ ടോവിനോ എത്തുന്നു. ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും വ്യക്തമാക്കാതെയാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
https://www.facebook.com/659190597444298/posts/3755867551109905/
നിർമാതാക്കളിൽ ഒരാൾ ടോവിനോ തോമസ് തന്നെയാണ്. യദു പുഷ്പാകരൻ, രോഹിത് വിഎസ് എന്നവർ ചേർന്നു ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കും.
വളരെ വ്യത്യസ്തമായ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങൾകൊണ്ട് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.