Connect with us

Hi, what are you looking for?

Latest News

“ഇത്രയും കാലത്തിനിടക്ക് ആദ്യമായി ഒരു സിനിമാ ഷൂട്ടിംഗ് കാണുകയാണ് “

അങ്കിൾ സിനിമയുടെ ലൊക്കേഷനിൽ എത്തിയ എം പി വീരേന്ദ്രകുമാറുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജോയ് മാത്യു. 

അങ്കിൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ആദ്യദിവസം കോഴിക്കോട് ജയൻ ബിലാത്തികുളം എന്ന ചെങ്ങാതിയുടെ ഉടമസ്ഥതയിലുള്ള വെങ്ങളത്തെ കോരപ്പുഴത്തീരത്തെ ലൊക്കേഷനിലേക്ക് ഒരു വിശിഷ്ട വ്യക്തി വരുന്നു എന്ന അറിയിപ്പ് സുഹൃത്ത് പ്രമോദ് തന്നു .ആരായിരിക്കും ആ വ്യക്തി എന്നാലോചിച്ചു നിൽക്കുമ്പോൾ ആൾ എത്തി.ശ്രീ എം പി വീരേന്ദ്രകുമാർ.സുഹൃത്തായ
മമ്മുട്ടി ഉള്ളത് അറിഞ്ഞാണ് അദ്ദേഹം വന്നത്.ഇരുവരും അല്പം സംസാരിച്ചു .മമ്മുക്ക അടുത്ത ഷോട്ടിന് തയ്യാറായി .പക്ഷെ വീരേന്ദ്രകുമാർ പോയില്ല .അദ്ദേഹം പറഞ്ഞു “ഇത്രയും കാലത്തിനിടക്ക് ആദ്യമായി ഒരു സിനിമാ ഷൂട്ടിംഗ് കാണുകയാണ് ,”അകത്തെ ഒരു മുറിക്കകത്ത് അദ്ദേഹത്തിനിരിക്കാൻ സൗകര്യം ചെയ്തുകൊടുത്തു .അവിടെയിരുന്ന് അദ്ദേഹത്തിന് ഷൂട്ടിംഗ് കാണാം .എന്നാൽ ഒരു കുട്ടിയുടെ മനസ്സുമായി അദ്ദേഹം ഇടയ്ക്കിടെ മുറിയുടെ വാതിൽക്കൽ വന്ന് ഇടയ്ക്കിടെ എന്താണ് നടക്കുന്നതെന്ന് അദ്ദേഹം എത്തിനോക്കും .അപ്പോൾ ക്യാമറാമാൻ അഴകപ്പൻ പറയും “സാർ അത് ഫ്രെയിം ആണ് .”അദ്ദേഹം ക്ഷമാപണത്തോടെ തല പുറകോട്ട് വലിക്കും .ലൊക്കേഷനിലേക്കുള്ള അദ്ദേഹത്തിന്റെ അന്നത്തെ സന്ദർശനം പകർന്നുതന്ന ഊർജ്ജം ഞങ്ങൾക്ക് മറക്കാവുന്നതല്ല .എഴുത്തുകാരൻ ,രാഷ്ട്രീയപ്രവർത്തകൻ ,മാതൃഭൂമി പത്രത്തിന്റെ എം ഡി ,പ്രാസംഗികൻ ….
അദ്ദേഹത്തിന്റെ വിശേഷണങ്ങൾക്ക് വിരാമമില്ല .
അദ്ദേഹത്തിന്റെ വിയോഗം ഈ ദിവസത്തെ ദുഃഖ സാന്ദ്രമാക്കുന്നു
#gireshdamodar#sureshkrishna#naushd#krpramod##mammukka#jayanbilathikulam
(Joymathew)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A